Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : School Olympics

Alappuzha

സ്‌​കൂ​ള്‍ ഒ​ളി​മ്പി​ക്‌​സ് ബാ​സ്‌​കറ്റ്‌​ബോ​ള്‍; ലി​യോ തേ​ര്‍​ട്ടീ​ന്ത് സ്‌​കൂ​ളി​ന് മി​ക​ച്ച നേ​ട്ടം

​അന്പല​പ്പു​ഴ: തി​രു​വ​ന​ന്ത​പു​ര​ത്തു​ന​ട​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ ഒ​ളി​മ്പി​ക്‌​സ് ബാ​സ്‌​കറ്റ്‌​ബോ​ള്‍ ബോ​യ്‌​സ് അ​ണ്ട​ര്‍ 14 സ​ബ് ജൂ​ണിയ​ര്‍ വി​ഭാ​ഗം ജേ​താ​ക്ക​ളാ​യ ആ​ല​പ്പു​ഴ ടീ​മി​ലെ 12 പേ​രി​ല്‍ ഏ​ഴു പേ​ര്‍ ലി​യോ തേ​ര്‍​ട്ടീ​ന്ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍. അ​തി​ല്‍ നാ​ലു​പേ​ര്‍ സം​സ്ഥാ​ന ടീ​മി​ലേ​ക്കും തെ​രഞ്ഞെ​ടു​ത്തു.

വാ​ശി​യേ​റി​യ ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ കോ​ഴി​ക്കോ​ട് ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ആ​ല​പ്പു​ഴ വി​ജ​യി​ച്ച​ത്. ആ​ല​പ്പു​ഴ ലി​യോ തേ​ര്‍​ട്ടീ​ന്ത് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥിക​ള്‍: കെ.​വൈ. റെ​ക്‌​സ​ണ്‍ ആ​ന്‍റണി, കാ​ശി​നാ​ഥ്, അ​ജ്വാ​ദ് ഷാ​ജ​ഹാ​ന്‍, വി​ധു കൃ​ഷ്ണ, ജി​യോ ജോ​ര്‍​ജ്, നി​ദ​ല്‍ അ​ല്‍ ദി​ന്‍, ഗൈ​സ് പോ​ള്‍ ആ​ന​ന്ദ് എ​ന്നി​വ​രാ​ണ്. റെ​ക്‌​സ​ണ്‍, കാ​ശി​നാ​ഥ്, അ​ജ്വാ​ദ്, വി​ധു എ​ന്നി​വ​ര്‍ സം​സ്ഥാ​ന ടീ​മി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ടീ​മി​ലെ മ​റ്റ് സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍: ഫെ​ബി​ന്‍ ജോ​ണ്‍​സ​ണ്‍, ആ​ല്‍​ബി​ന്‍ ജോ​ഷി, വ​രു​ണ്‍ (മൂ​വ​രും പു​ളി​ങ്കു​ന്ന് സെ​ന്‍റ് ജോ​സ​ഫ് സ്‌​കൂ​ള്‍), അ​ശ്വി​ന്‍ ഷൈ​ജു (ആ​ല​പ്പു​ഴ കാ​ര്‍​മ​ല്‍ അ​ക്കാ​ദ​മി), മു​ഹ​മ്മ​ദ് സു​ഫി​യാ​ന്‍ (കാ​യം​കു​ളം ഗ​വ​. ടൗ​ണ്‍ സ്‌​കൂ​ള്‍). ഫാ. ​ജോ​ബി ടീം ​മാ​നേ​ജ​രാ​യി​രു​ന്നു.

Latest News

Up